---
title: "അടക്കാത്തോട് സാംസ്കാരിക നിലയം കാടുമൂടി; ഉടൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ"
english_title: "Adakkathode Cultural Centre Overgrown With Weeds, Locals Seek Urgent Action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377577/adakkathode-cultural-centre-neglected-locals-demand-action`"
published_at: "2026-08-09T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a780e29b8b0b_1000222493.jpg"
keywords: ["Adakkathode", "Cultural Centre", "Kannur", "Local Body", "Public Demand"]
---

# അടക്കാത്തോട് സാംസ്കാരിക നിലയം കാടുമൂടി; ഉടൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

> **Lead Summary:** **അടക്കാത്തോട്**: അടക്കാത്തോട് ടൗണിൽ സ്ഥിതി ചെയ്യുന്ന _സാംസ്കാരിക നിലയം_ പരിസര സംരക്ഷണമില്ലാതെ കാടുമൂടി നശിക്കുന്നു. പൊതുജനങ്ങൾക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്പെടേണ്ട കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം ദുരവസ്ഥയിലാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

## Article Content

**അടക്കാത്തോട്**: അടക്കാത്തോട് ടൗണിൽ സ്ഥിതി ചെയ്യുന്ന _സാംസ്കാരിക നിലയം_ പരിസര സംരക്ഷണമില്ലാതെ കാടുമൂടി നശിക്കുന്നു. പൊതുജനങ്ങൾക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്പെടേണ്ട കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം ദുരവസ്ഥയിലാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

കെട്ടിടത്തിന് മുന്നിലും വഴിയോരത്തോട് ചേർന്നുള്ള ഭാഗങ്ങളിലും പുല്ലും കാടുകളും വന്യമായി വളർന്നിട്ടുണ്ട്. മഴക്കാലം ശക്തമായതോടെ കാട് കൂടുതൽ പടർന്നു. ഇത് കെട്ടിടത്തിന്റെ ഭംഗിയും ഉപയോഗക്ഷമതയും നഷ്ടപ്പെടുത്തുന്നതിന് പുറമെ ഇഴജന്തുക്കളുടെ ശല്യത്തിനും സാധ്യതയേറെയുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

പൊതു പരിപാടികൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കുമായി ഉപയോഗിക്കേണ്ട കേന്ദ്രവും പരിസരവും ശുചിയാക്കണമെന്നാണ് ആവശ്യം. കാടുവെട്ടി തെളിച്ച് സ്ഥലം ഉപയോഗപ്രദമാക്കാൻ ബന്ധപ്പെട്ട _തദ്ദേശ സ്വയംഭരണ അധികാരികൾ_ ഉടൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377577/adakkathode-cultural-centre-neglected-locals-demand-action`)